Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ദനത്തിലെ ഗാഥ, 34 വർഷങ്ങൾക്ക് ശേഷം ഗിരിജ ഷെട്ടാർ സിനിമയിൽ തിരിച്ചെത്തുന്നു

Girija shettar
, ബുധന്‍, 15 ഫെബ്രുവരി 2023 (20:15 IST)
രണ്ടേ രണ്ട് സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയ താരമായ നായികയാണ് ഗിരിജ ഷെട്ടാർ. മലയാളിക്ക് ഗാഥ എന്ന പേര് എത്ര സുപരിചിതമാണ് അതുപോലെയാണ് ഗീതാഞ്ജലി എന്ന തെലുങ്ക് സിനിമയിലെ കഥാപാത്രവും. എന്നാൽ രണ്ടേ രണ്ട് സിനിമകൾ കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരം പിന്നീട് സിനിമ മേഖലയിൽ നിന്നും മാറിനിൽക്കുകയായിരുന്നു.
 
ഇപ്പോഴിതാ വലിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരികെയെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിർമിക്കുന്ന ഇബ്ബനി തബ്ബിട ഇലെയൊലി എന്ന ചിത്രത്തിലൂടെയാണ് 34 വർഷങ്ങൾക്ക് ശേഷം ഗിരിജ വീണ്ടും സ്ക്രീനിലെത്തുന്നത്. അഭിനേതാവും ഗായികയുമായ അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയിൽ സൂപ്പർ ഹോട്ടായി ശ്രിന്ദ, ഞെട്ടിച്ചുകളഞ്ഞുവെന്ന് ആരാധകർ