Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററിൽ ചിരിപ്പൂരം തീർത്ത് രോമാഞ്ചം, 10 ദിവസം കൊണ്ട് നേടിയത്

തിയേറ്ററിൽ ചിരിപ്പൂരം തീർത്ത് രോമാഞ്ചം, 10 ദിവസം കൊണ്ട് നേടിയത്
, ചൊവ്വ, 14 ഫെബ്രുവരി 2023 (16:53 IST)
വലിയ ആളും ബഹളവുമില്ലാതെയെത്തി മലയാളത്തിൽ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ജനിച്ചിരിക്കുകയാണ്. നവാഗതനായ ജിത്തു മാധവൻ്റെ സംവിധാനത്തിലൊരുങ്ങിയ രോമാഞ്ചം മൗത്ത് പബ്ലിസിറ്റിയിലൂടെ വളരെ വേഗമാണ് യുവത ഏറ്റെടുത്തത്. സിനിമ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ 10 ദിവസത്തെ ചിത്രത്തിൻ്റെ കളക്ഷൻ എങ്ങനെയെന്ന് നോക്കാം.
 
കേരളത്തിൽ നിന്നും 10 ദിവസങ്ങളിലായി 14.5 കോടി മുതൽ 20 കോടി വരെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ടെന്ന് ബോക്സോഫീസ് ട്രാക്ക്കർമാർ പറയുന്നു. ഫെബ്രുവരി 3ന് 146 തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വാരാന്ത്യത്തിൽ ഈ ശനിയാഴ്ച മാത്രം 38 എക്സ്ട്രാ പ്രദർശനങ്ങളുണ്ടായിരുന്നു. 2007ൽ ബെംഗളൂരുവിൽ പഠിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
 
സൗബിൻ ഷാഹിറിനൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി,അഫ്സൽ പിഎച്ച്, അബിൻ ബിനോ,ജഗദീഷ് കുമാർ,അനന്തരാമൻ, അജയ് ജോമോൻ,ജ്യോതിർ, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് കാമുകി ഇന്ന് ഭാര്യ, അന്ന് പണിയില്ലായിരുന്നു ഇന്ന് സൂപ്പര്‍താരം; ഈ കപ്പിള്‍സിനെ മനസ്സിലായോ?