Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി കനി കുസൃതി ബോളിവുഡിലേക്കും,'ഗേള്‍സ് വില്‍ ബി ഗേള്‍സ്' വരുന്നു

'ഗേള്‍സ് വില്‍ ബി ഗേള്‍സ്' (Girls ill Be Girls)

കെ ആര്‍ അനൂപ്

, ശനി, 5 നവം‌ബര്‍ 2022 (15:06 IST)
നടി കനി കുസൃതി ബോളിവുഡിലേക്കും.'ഗേള്‍സ് വില്‍ ബി ഗേള്‍സ്'എന്നാണ് ടൈറ്റില്‍.റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ഉത്തരാഖണ്ഡിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
 
പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് പറയുന്നത്.
 
2003 ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്ക് കൂടിയാണ് ഈ സിനിമ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ഐശ്വര്യ സുരേഷ് വിവാഹിതയായി