Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സംസാരിക്കാൻ ദൈവം എനിക്കൊരു അവസരം തരും': മൗനം വെടിഞ്ഞ് ദിലീപ്

തന്റെ നിരപരാധിത്വം തെളിയിക്കാൻ ദിലീപിനാകുമോ?

'സംസാരിക്കാൻ ദൈവം എനിക്കൊരു അവസരം തരും': മൗനം വെടിഞ്ഞ് ദിലീപ്

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (11:20 IST)
2017 ഫെബ്രുവരി 17 ന് മലയാള സിനിമയിലെ പലരുടെയും പൊയ്മുഖം അഴിഞ്ഞ് വീണ ദിവസമാണ്. നടി ആക്രമിക്കപ്പെട്ട ദിവസം. ജനപ്രിയ നടനെന്ന ലേബലിൽ അറിയപ്പെട്ടിരുന്ന ദിലീപിന്റെ 'ജനപ്രിയത' കുത്തനെ ഇടിഞ്ഞത് ഇതോടെയാണ്. ഇരയാക്കപ്പെട്ട പെൺകുട്ടിക്കൊപ്പമെന്ന് പറയുമ്പോഴും പരസ്യമായി വേട്ടക്കാരനൊപ്പം നിന്ന സൂപ്പർതാരങ്ങൾ. അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഈ ദിവസം ചർച്ചയായി. സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്ന നടി മഞ്ജു വാര്യരുടെ വെളിപ്പെടുത്തലോടെ കേസിന് മറ്റൊരു മാനം കൈവന്നു.
 
തുടക്കം മുതൽ ഉയർന്നുകേട്ട പേരായിരുന്നു ദിലീപിന്റേത്. ഒടുവിൽ ദിലീപിനെ  പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യം നേടുകയും ചെയ്യുകയായിരുന്നു. താൻ നിരപരാധിയാണെന്ന് വാദമാണ് ദിലീപ് ഇപ്പോഴും ഉയർത്തുന്നത്. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമാണ് മുൻ ഡിജിപി ആർ ശ്രീലേഖയും പറയുന്നത്. കേസിലെ അന്തിമവാദത്തിന് ഇനി അധികം നാളുകളില്ല.
 
ഇതിനിടെ, അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. തന്നെ ആർക്കും കരിവാരി തേക്കാം, കല്ലെറിയാം പക്ഷെ തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന സാഹചര്യമാണുള്ളതെന്നായിരുന്നു ദിലീപ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 
 
'ചില സാഹചര്യങ്ങളിൽ മീഡിയയുടെ മുന്നിൽ വന്ന് സംസാരിക്കാൻ പറ്റാത്ത വിലക്കുകൾ എനിക്കുണ്ട്. എനിക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ അതല്ല അതിന്റെ സത്യമെന്ന് എനിക്ക് പറയാൻ പറ്റില്ല. കാരണം അത് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. പക്ഷെ എന്നെങ്കിലും എനിക്ക് സംസാരിക്കാൻ ദൈവം ഒരു അവസരം തരുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇതെല്ലാം സഹിക്കുന്നത്. എന്ത് വിഷയം വന്നാലും എനിക്ക് നിയമപരമായി മാത്രമെ നീങ്ങാൻ പറ്റുകയുള്ളു. എന്നെ ആർക്കും കരിവാരി തേക്കാം കല്ലെറിയാം. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല', ദിലീപ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന് ലോഹിതദാസ് വിളിച്ച് ചോദിച്ചു': മൈത്രേയൻ