Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോപി സുന്ദറെ ചേര്‍ത്തുപിടിച്ച് അമൃത; പ്രണയാര്‍ദ്രം ഈ ചിത്രം

ഗോപി സുന്ദറെ ചേര്‍ത്തുപിടിച്ച് അമൃത; പ്രണയാര്‍ദ്രം ഈ ചിത്രം
, ചൊവ്വ, 28 ജൂണ്‍ 2022 (11:02 IST)
പ്രണയസുരഭിലമായ നിമിഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറും പങ്കാളിയും ഗായികയുമായ അമൃത സുരേഷും. ഗോപി സുന്ദറെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

'Wind' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പരസ്പരം മുഖത്തുനോക്കി ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഗോപി സുന്ദറാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്. 
webdunia
 
അമൃതയുടേയും ഗോപി സുന്ദറിന്റേയും സെല്‍ഫി ഇതിനോടകം വൈറലായി. അമൃതയുടെ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. 
 
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്തിലഹരി നിറയുന്ന ഒട്ടനവധി കൃഷ്ണഗീതങ്ങള്‍,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'സുദര്‍ശനം', വീഡിയോയുമായി ഉണ്ണിമേനോന്‍