Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ചിത്രം; 'മെമ്മറീസ്' ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയോടെ ആരാധകര്‍

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ചിത്രം; 'മെമ്മറീസ്' ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയോടെ ആരാധകര്‍
, ചൊവ്വ, 28 ജൂണ്‍ 2022 (10:08 IST)
പൃഥ്വിരാജ്-ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു. മെമ്മറീസ്, ഊഴം എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഇരുവരും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. 
 
ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി.പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥമാണ് ഈ സിനിമ. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 
 
മോഹന്‍ലാലിനെ നായകനാക്കിയുള്ള 12th Man ആണ് ജീത്തു ജോസഫിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് വേറെ ലെവല്‍ ! സ്‌റ്റൈലും ലുക്കും മാറ്റിപ്പിടിച്ച് ഹണി റോസ്, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി