Webdunia - Bharat's app for daily news and videos

Install App

'ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു'; കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തെ കുറിച്ച് ഗിന്നസ് പക്രു

കെ ആര്‍ അനൂപ്
ചൊവ്വ, 12 ഏപ്രില്‍ 2022 (14:41 IST)
സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ടറിഞ്ഞുവെന്ന് ഗിന്നസ് പക്രു.
വാഹനാപകടത്തിന് പിന്നാലെ സാമൂഹ്യ മാധ്യമത്തില്‍ പ്രതികരണവുമായി നടന്‍.എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇപ്പോള്‍ താന്‍ സുഖമായിരിക്കുന്നുവെന്നും പക്രു പറഞ്ഞു.
 
ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ : 
 
'സുഹൃത്തുക്കളെ, തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു. പരുക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്‌ഐ ഹുമയൂണ്‍ സാറിനും, സുഹൃത്തായ മാത്യു നൈനാനും, വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്റ്‌സ് ഉടമ ടിജുവിനും, നന്ദി. പ്രാര്‍ഥിച്ചവര്‍ക്കും, എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ടറിഞ്ഞു. ദൈവത്തിനു നന്ദി.'-പക്രു പറഞ്ഞു.
 
തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വച്ചായിരുന്നു ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു പക്രു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments