Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പപ്പു മാള ജ​ഗതി എന്ന സിനിമയിൽ അഭിനയിക്കാൻ തല മൊട്ടയടിച്ചു, റിലീസായപ്പോൾ എന്റെ ഭാഗം കട്ട് ചെയ്തു കളഞ്ഞു'; തുറന്നുപറഞ്ഞ് ഗിന്നസ് പക്രു

"വളരേ കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീനൊക്കെ ചെയ്തത്, അതോർക്കുമ്പോൾ ഇപ്പോഴും ഉള്ളിന്റെയുള്ളിൽ വിഷമം ഉണ്ട്"

Guinness Pakru, pakru, unda pakru, ഗിന്നസ് പക്രു, പക്രു, ഉണ്ട പക്രു,
Guinness Pakru
തന്റെ ആ​ദ്യ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് ​നടൻ ​ഗിന്നസ് പക്രു. 'പപ്പു മാള ജ​ഗതി' എന്ന സിനിമയിൽ താൻ  അഭിനയിച്ചിരുന്നു എന്നും നിർഭാ​ഗ്യവശാൽ സിനിമ റിലീസായപ്പോൾ തന്റെ ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞു എന്നും പക്രു പറഞ്ഞു. അന്നുണ്ടായ സംഭവം തന്നെയാകെ തകർത്തു കളഞ്ഞു. അതൊക്കെ ആലോചിക്കുമ്പോൾ ഇന്നും ഉള്ളിന്റെയുള്ളിൽ വിഷമം തോന്നുന്നുണ്ടെന്നും  പക്രു പറയുന്നു.
 
"പപ്പു മാള ജ​ഗതിയുടെ ലൊക്കേഷനിലേക്കാണ് ഞാൻ ആ​ദ്യമായി പോകുന്നത്, അമ്പിളിച്ചേട്ടൻ, പപ്പു ചേട്ടൻ, മാളച്ചേട്ടൻ തുടങ്ങിയവരാണ് ഞാൻ ആ​ദ്യമായി കാണ്ട താരങ്ങൾ. സിനിമയിൽ എനിക്ക് ഫൈറ്റ് സീനാണ് ഉള്ളതെന്നും അതിന് വേണ്ടി തല മൊട്ടയടിക്കാമോ എന്നും ചോദിച്ചു. ഞാൻ അതുപോലെ ചെയ്തു. പിന്നീട് സിനിമ റിലീസ് ചെയ്ത്പ്പോൾ കാണാനായി തീയറ്ററിൽ പോയി. പക്ഷെ സിനിമയിൽ ഒരിടത്തും എന്നെ കാണിച്ചില്ല.

ഞാൻ അപ്പോൾ‌ കൂടെയുണ്ടായിരുന്ന അച്ഛനോട് ചോദിച്ച് എന്റെ സീൻ എവിടെ എന്ന്.. അച്ഛൻ പറഞ്ഞു കട്ട് ചെയ്തുകാണും എന്ന്. അത് എന്നെയാകെ തകർത്ത് കളഞ്ഞു. അപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു പിന്നെ എന്തിനാ അവർ എന്നെ കൊണ്ട് അഭിനയിപ്പിച്ചത് എന്ന്... അന്ന് ഞാൻ ഉറങ്ങിയില്ല... വളരേ കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീനൊക്കെ ചെയ്തത്, അതോർക്കുമ്പോൾ ഇപ്പോഴും ഉള്ളിന്റെയുള്ളിൽ വിഷമം ഉണ്ട്"- പക്രു പറയുന്നു
 
1986ൽ കെ.ജി വിജയകുമാർ സംവിധാനം ചെയ്ത അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് അജയൻ എന്ന ​ഗിന്നസ് പക്രു പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ​ഉണ്ട പക്രു എന്ന പേരിൽ തന്നെ പിന്നീട് അറിയപ്പെടുകയായിരുന്നു. തുടർന്ന് 2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായകനായി എത്തുകയായിരുന്നു അദ്ദേഹം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനുഷ്യർ എപ്പോഴും മാറികൊണ്ടിരിക്കും, ഐറ്റം ഡാൻസിൽ നിലപാടിൽ മാറ്റം വരുത്തിയോ?, മറുപടി നൽകി രജിഷ