Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ കൊച്ചല്ലേ... മമ്മൂക്കയുമൊത്തുള്ള വീഡിയോ കോളില്‍ ബേസില്‍, ട്രോളുമായി വീണ്ടും ടൊവിനോ

പരസ്പരം ട്രോളാൻ കഴിയുന്ന ഒരവസരവും ഇരുവരും പാഴാക്കാറില്ല, 'മുട്ട പഫ്സിലെ മുട്ട'യും 'ബേസിൽ ശാപ'വും ആരും മറന്നിട്ടില്ല

tovino thomas, basil joseph, tovino troll, basil troll, ടോവിനോ തോമസ്, ബേസിൽ ജോസഫ്, ടോവിനോ ട്രോൾ, ബേസിൽ ട്രോൾ

രേണുക വേണു

, ചൊവ്വ, 27 ജനുവരി 2026 (13:50 IST)
tovino thomas
മലയാളത്തിന്റെ ജനപ്രിയ താരങ്ങളാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ട്രോളുകളുമെല്ലാം എപ്പോഴും വൈറലാകാറുണ്ട്. പരസ്പരം ട്രോളാൻ കഴിയുന്ന ഒരവസരവും ഇരുവരും പാഴാക്കാറില്ല, 'മുട്ട പഫ്സിലെ മുട്ട'യും 'ബേസിൽ ശാപ'വും ആരും മറന്നിട്ടില്ല. ബേസിലിനെ ട്രോളിക്കൊണ്ട് ഇത്തവണ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ടൊവിനോ. 
 
"കൊച്ചുങ്ങളെന്ത് ആ​ഗ്രഹം പറഞ്ഞാലും നമ്മളെ കാെണ്ട് പറ്റുവാണേൽ അത് സാധിച്ചു കൊടുക്കണം" എന്ന് പറഞ്ഞുകൊണ്ട് മമ്മൂക്കയുമൊത്ത് ടൊവിനോ ബേസിലിനെ വീഡിയോ കോൾ ചെയ്യുന്ന വീഡിയോ ആണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലായിപ്പോഴും പോലെ ടൊവിനോയുടെ പുതിയ പോസ്റ്റും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
 
ടൊവിനോയുടെ പോസ്റ്റിന് ചിരിച്ചുകൊണ്ടുള്ള ഇമോജിയാണ് ബേസിലിന്‍റെ മറുപടി. ബേസിലിനു പുറമേ നിരവധി പേർ കമെന്‍റുകളുമായി വീഡിയോക്ക് താഴെ വന്നിട്ടുണ്ട്. ചെക്കനെ അങ്ങ് കൊച്ചാക്കല്ലേ എന്നാണ് ഒരു കമെന്‍റ്, താടിയും മീശയുമുള്ള കൊച്ചുങ്ങളുടെ ആഗ്രഹം നിറവേറ്റി കൊടുത്ത ടോവിനോ മാമന് അഭിനന്ദനങ്ങൾ, അവിടെയും ഊക്കാണല്ലോ മച്ചമ്പീ, അടുത്ത തവണ പിപി അജേഷ് തൂക്കും, ചുളുവില്‍ ഒരു ആഗ്രഹം സാധിച്ചുകൊടുത്തല്ലോ അച്ചായാ... തുടങ്ങി നിരവധി കമെന്‍റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.
 
ബേസില്‍- ടൊവിനോ കോംമ്പോയിലെ ട്രോളുകള്‍ ആരാധകർ ഏറ്റെടുക്കുന്നതോടൊപ്പം ഏറെ ശ്രദ്ധ നേടാറുള്ളതുമാണ്. അതില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയമായ രണ്ട് സംഭവങ്ങളായിരുന്നു 'മുട്ട പഫ്സിലെ മുട്ടയും, ബേസില്‍ ശാപവും.
 
മുൻപ് എമ്പുരാൻ സിനിമയുടെ ടീസർ ലോഞ്ചിനിടെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നടുവിൽ ബാക്കിലായി ഇരിക്കുന്ന ഫോട്ടോകള്‍  'വൻ മരങ്ങൾക്കിടയിൽ' എന്ന ക്യാപ്ഷന്‍ നൽകി ടൊവിനോ പങ്കുവെച്ചു. പിന്നാലെ'മുട്ട പഫ്സിലെ മുട്ട'യെന്ന് ടൊവിനോയെ ട്രോളിക്കൊണ്ട് ബേസില്‍
കമെന്‍റുമായി എത്തി. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

അതിനു തൊട്ട് മുൻപ് ഏറെ ശ്രദ്ധനേടിയൊരു സംഭവം ആയിരുന്നു 'ബേസിൽ ശാപം'. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ  ഒരു കളിക്കാരന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതായിരുന്നു എല്ലാത്തിനും തുടക്കമായത്. ഇതിന് 'കര്‍മ്മ ഈസ് ബാക്ക്' എന്നായിരുന്നു ടൊവിനോ കമന്റ് ചെയ്തത്. 

ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോയും വൈറലായിരുന്നു. വീഡിയോ വൈറലായതോടെ, ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,’ എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ കുടുങ്ങിപ്പോയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഒന്നാം നിരയിൽ ഇരിക്കാൻ സ്ത്രീകളില്ലേ? പിന്നിലായിപ്പോയത് ആകസ്മികതയാണോ?": വിമർശനവുമായി അഹാന