Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്ച മാത്രം 720ലേറെ ഹൗസ് ഫുൾ ഷോകൾ, പെരുംമഴയിലും ബോക്സോഫീസിൽ കുതിച്ച് ഗുരുവായൂർ അമ്പലനടയിൽ

Guruvayoorambala nadayil

അഭിറാം മനോഹർ

, തിങ്കള്‍, 20 മെയ് 2024 (12:39 IST)
ആവേശം എന്ന വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററുകളില്‍ ആളെ നിറച്ച് ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ഹേ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ വിപിന്‍ ദാസ് ഒരുക്കിയ സിനിമയില്‍ അനശ്വര രാജന്‍, പൃഥ്വിരാജ് സുകുമാരന്‍,ബേസില്‍ ജോസഫ്, നിഖില വിമല്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ആദ്യ ദിനം തന്നെ പോസിറ്റീവ് റിവ്യൂ വന്ന സിനിമയ്ക്ക് മികച്ച കളക്ഷനാണ് ഞായറാഴ്ച ഉണ്ടായത്.
 
 വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമ വാരാന്ത്യത്തീലേക്ക് കടന്നപ്പോള്‍ ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹൗസ് ഫുള്‍ ഷോകള്‍ നടത്തിയ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മാത്രം 720ലേറെ ഹൗസ് ഫുള്‍ ഷോകളാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഇന്നും ശബ്ദമിടറും';ഉമ ഗോപാലസ്വാമിയുടെ ഓര്‍മ്മകളില്‍ ലക്ഷ്മി ഗോപാലസ്വാമി