നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി അമ്മ ഉമാഗോപാലസ്വാമിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. അമ്മ പോയി മാസങ്ങള്‍ ആവുന്നതേയുള്ളൂ അവരെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ശബ്ദമിടറും എന്നാണ് ലക്ഷ്മി പറയുന്നത്. തന്നെ കൈപിടിച്ചുകയറ്റിയതും പ്രചോദനം നല്‍കിയതും അമ്മയായിരുന്നു.പുതിയ കീര്‍ത്തനമോ പാട്ടുമായി ബന്ധപ്പെട്ട അറിവോ കേട്ടാല്‍ ഉടനെ കുറിച്ചെടുക്കുന്നത് കണ്ടിട്ടുണ്ട്.വീട്ടിലെപ്പോഴും സംഗീതം നിറഞ്ഞുനില്‍ക്കും. അമ്മയില്‍നിന്ന് മൂളിപ്പാട്ടുകള്‍ ഒഴുകും. പാട്ടുകള്‍ക്കൊപ്പമായിരുന്നു ആ ജീവിതമെന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
'അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഇന്നും ശബ്ദമിടറും. മാസങ്ങള്‍ക്കുമുന്‍പാണ് വേര്‍പിരിഞ്ഞത്. അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞയായിരുന്നു. കലാവഴിയിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയതും പ്രചോദനം നല്‍കിയതും അമ്മയായിരുന്നു.
മരണംവരെ അമ്മ സംഗീതവിദ്യാര്‍ഥിനിയായി തുടര്‍ന്നു. തികഞ്ഞ ആത്മാര്‍ഥതയോടെയായിരുന്നു ഇടപെടലുകളെല്ലാം. പുതിയ കീര്‍ത്തനമോ പാട്ടുമായി ബന്ധപ്പെട്ട അറിവോ കേട്ടാല്‍ ഉടനെ കുറിച്ചെടുക്കുന്നത് കണ്ടിട്ടുണ്ട്.
വീട്ടിലെപ്പോഴും സംഗീതം നിറഞ്ഞുനില്‍ക്കും. അമ്മയില്‍നിന്ന് മൂളിപ്പാട്ടുകള്‍ ഒഴുകും. പാട്ടുകള്‍ക്കൊപ്പമായിരുന്നു ആ ജീവിതം.',-ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.