കല്യാണപൂരം ഇനി ഒടിടിയിലേക്ക്, ഗുരുവായൂരമ്പല നടയിൽ ഒടിടിയിൽ എവിടെ കാണാം?

അഭിറാം മനോഹർ
തിങ്കള്‍, 24 ജൂണ്‍ 2024 (11:14 IST)
തിയേറ്ററുകളില്‍ കല്യാണപൂരമൊരുക്കിയ ഗുരുവായൂരമ്പല നടയില്‍ ഒടിടിയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമ മെയ് 16നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച വിജയം സ്വന്തമാക്കിയ സിനിമ 84 കോടിയോളം രൂപ ബോക്‌സോഫീസില്‍ നിന്നും കളക്ട് ചെയ്തിരുന്നു.
 
ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഒടിടിയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജൂലൈയില്‍ സിനിമ ഒടിടിയില്‍ ലഭ്യമാകുമെന്നാണ് നിലവിലെ ലഭിക്കുന്ന വിവരം. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തീന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ഇ4 എന്റര്‍ടൈന്മെന്റിന്റെ പേരില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോന്‍ത ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments