Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് കിണര്‍ വെള്ളം പാല്‍ നിറമായി: കാരണം സ്വകാര്യ ഫാക്ടറി വളപ്പില്‍ കുഴിച്ചിട്ട ഇരുപതിനായിരത്തോളം പഴകിയ മുട്ട

കോട്ടയത്ത് കിണര്‍ വെള്ളം പാല്‍ നിറമായി: കാരണം സ്വകാര്യ ഫാക്ടറി വളപ്പില്‍ കുഴിച്ചിട്ട ഇരുപതിനായിരത്തോളം പഴകിയ മുട്ട

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 ജൂണ്‍ 2024 (19:16 IST)
കോട്ടയത്ത് കിണര്‍ വെള്ളം പാല്‍ നിറമായതിനു കാരണം സ്വകാര്യ ഫാക്ടറി വളപ്പില്‍ കുഴിച്ചിട്ട ഇരുപതിനായിരത്തോളം പഴകിയ മുട്ടയാണെന്ന് കണ്ടെത്തി. ചാമംപതാല്‍ ഏറമ്പടത്തില്‍ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് പാല്‍നിറത്തിലായത്. ഫാക്ടറിവളപ്പില്‍ കുഴിച്ചിട്ട മുട്ടയാണ് ഇതിന് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കിണറിലെ വെള്ളം പതഞ്ഞ് ദുര്‍ഗന്ധം ഉണ്ടാകുകയായിരുന്നു. 
 
വീടിന് സമീപം പ്രവര്‍ത്തിക്കുന്ന ബിഇസഡ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്ഥാപനത്തിന്റെ വളപ്പില്‍ വലിയ കുഴികുത്തിയാണ് മുട്ട കുഴിച്ചിട്ടത്. ഇവിടേക്ക് സംസ്‌കരിക്കാന്‍ കൊണ്ടുവന്ന ഒരു പിക്കപ്പ് വാനിലെ മുട്ടയും നാട്ടുകാര്‍ തടഞ്ഞിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അധ്യയന വർഷം 220 പ്രവർത്തിദിവസം തന്നെ, 1 മുതൽ 5 വരെ ക്ലാസുകൾക്ക് മാത്രം ഇളവ്