Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റേത്'; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രവുമായി ഭാവന

'എന്റേത്'; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രവുമായി ഭാവന
, ശനി, 22 ജനുവരി 2022 (14:59 IST)
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ഭാവന. ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 
 
'നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നു,' എന്നാണ് ഭാവന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. 'എന്റേത്' എന്നും ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഭാവന നല്‍കിയിട്ടുണ്ട്. 
 
2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. ഇരുവരും നാലാം വിവാഹ വാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. 
 
നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളാകെ മാറി, സ്‌റ്റൈലിഷ് ലുക്കില്‍ മീര ജാസ്മിന്‍, ചിത്രങ്ങള്‍