Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനെന്തെങ്കിലും മാനറിസങ്ങള്‍ പിടിക്കണോ'; നെടുമുടി വേണു ചോദിച്ചു

'ഞാനെന്തെങ്കിലും മാനറിസങ്ങള്‍ പിടിക്കണോ'; നെടുമുടി വേണു ചോദിച്ചു
, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (20:31 IST)
'പുഴു' സിനിമയിലേക്ക് നെടുമുടി വേണുവിനെ വിളിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് തിരക്കഥാകൃത്ത് ഹര്‍ഷദ്. കഥാപാത്രത്തിനായി എന്തെങ്കിലും മാനറിസങ്ങള്‍ പിടിക്കണോ എന്ന് വേണു ചേട്ടന്‍ തന്നോട് ചോദിച്ചതായി ഹര്‍ഷദ് പറയുന്നു.
 
ഹര്‍ഷദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ 
 
പുഴുവിന് വേണ്ടി വേണു ചേട്ടനോട് കഥ പറയാനായി ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ ആകെയൊരു ചമ്മലായിരുന്നു. കഥയിലെ നിര്‍ണായക വേഷമാണെങ്കിലും ഉടനീളം ഇല്ലാത്തൊരു വേഷമാണല്ലോ, എങ്ങിനെയാ അത് പറയേണ്ടത് എന്നൊരു ആശങ്ക. പക്ഷേ ഒരിക്കലെങ്കിലും ആ മഹാനടനോടൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു. മടിയോടെയാണെങ്കിലും വിളിച്ചു. 
 
കഥയും കഥാപാത്രവും സിനിമയിലെ ആ വേഷത്തിന്റെ പ്രാധാന്യവും പറഞ്ഞു. വേണുചേട്ടനെ സംബന്ധിച്ചേടത്തോളം വളരെ നിസ്സാരമായ വേഷം ! വിശദമായ സംസാരത്തിനു ശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് മനസ്സില്‍ തട്ടിയത്. ''അല്ല മോനേ ഞാനിത്രയും വിശദമായി ചോദിച്ചത് ഞാനെന്തെങ്കിലും മാനറിസങ്ങള്‍ പിടിക്കണോ എന്നറിയാനായിരുന്നു. ഓക്കേ ബാക്കി നേരിട്ട് കാണാം''. വേണുചേട്ടന്‍ വന്നു. 
 
പുഴുവിലെ മോഹനേട്ടനായി കുറച്ച്ദിവസം ഞങ്ങളോടൊപ്പം ചിലവഴിച്ചു. സന്തോഷത്തോടെ തിരിച്ച് പോയി. ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമത്തോടെ
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്മശ്രീ കിട്ടാന്‍ ഡല്‍ഹിയിലേക്ക് പോയി ചിലരെ കണ്ടാല്‍ മതിയെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്: നെടുമുടി വേണു