Webdunia - Bharat's app for daily news and videos

Install App

HBD Rashmika: കന്നഡയിൽ കത്തിനിന്ന നടി, രക്ഷിത് ഷെട്ടിയുമായി വേർപിരിഞ്ഞത് ആരാധകരെ കൂടി ഞെട്ടിച്ചു

Webdunia
ബുധന്‍, 5 ഏപ്രില്‍ 2023 (16:38 IST)
ഇന്ത്യൻ സിനിമാലോകത്ത് ഇന്ന് കത്തിനിൽക്കുന്ന നായികയാണ് രശ്മിക മന്ദാന. ഇന്ത്യയെങ്ങും താരത്തിന് ലഭിക്കുന്ന സ്വീകാര്യത മൂലം ക്രഷ്മിക മന്ദാനയെന്നും പലരും രശ്മികയെ വിശേഷിപ്പിക്കാറുണ്ട്. നിലവിൽ തമിഴ്,തെലുങ്ക്, ഹിന്ദി സിനിമകളിൽ സജീവമായ രശ്മിക പല വമ്പൻ പ്രൊജക്ടുകളിലെയും പ്രധാനതാരമാണ്. എന്നാൽ ഈ പാൻ ഇന്ത്യൻ സ്വീകാര്യത ലഭിക്കും മുൻപ് തന്നെ കന്നഡ പ്രേക്ഷകരുടെ പ്രിയ നടിയായിരുന്നു താരം.
 
 
മലയാള സിനിമയിൽ പ്രേമം കൊളുത്തിവിട്ട റൊമാൻ്റിക് ക്യാമ്പസ് ലവ് സ്റ്റോറിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കന്നഡ സിനിമയിലെ യൂവതരംഗമായ രക്ഷിത് ഷെട്ടി നായകനായി 2016ൽ പുറത്തിറങ്ങിയ കിർക് പാർട്ടിയാണ് രശ്മികയെ കന്നഡ ആരാധകർക്കിടയിൽ പ്രിയങ്കരിയായത്. സംവിധായകനും നായകനുമായ രക്ഷിത് ഷെട്ടി കത്തി നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയിലെ രശ്മികയുടെയും രക്ഷിതിൻ്റെയും കെമിസ്ട്രി നന്നായി വർക്കാവുകയും ചെയ്തു.
 
 തുടർന്ന് ഇരുതാരങ്ങൾ തമ്മിൽ പ്രണയത്തിലാവുകയും 2017ൽ ഇരുവരും ആഘോഷമായി രണ്ടുപേരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹത്തിന് മുൻപ് ഈ ജോഡി തകരുകയായിരുന്നു.അന്ന് ഇന്നത്തെ പോലെ ഇന്ത്യയാകെ കത്തിനിൽക്കുന്ന താരമല്ല രശ്മിക. അതിനാൽ തന്നെ ആ പ്രണയം തകർന്നെന്ന വാർത്ത ആരാധകർക്കെല്ലാം അത്ഭുതമായിരുന്നു. പിന്നീട് രക്ഷിത് ഷെട്ടി ചാർലി 777 എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
 
പ്രണയത്തകർച്ചയെ പറ്റി രക്ഷിത് പിന്നീട് പറഞ്ഞത് ഇങ്ങനെ. ആളുകൾ എന്തെല്ലാം പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല. എല്ലാവരും വ്യത്യസ്തമായി ചിന്തിക്കുകയും നോക്കി കാണുകയും ചെയ്യുമെന്ന് തിരിച്ചറിവുള്ള വ്യക്തിയാണ് ഞാൻ അതിനാൽ ഞങ്ങളെ പറ്റി എന്തെല്ലാം പറയുന്നു എന്നത് ശ്രദ്ധിക്കാറില്ല. എനിക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments