അന്ന ബെന്നിന്റെ ഹെലൻ ബോളിവുഡിലേക്ക് !

കെ ആർ അനൂപ്

ശനി, 1 ഓഗസ്റ്റ് 2020 (11:21 IST)
അന്ന ബെൻ നായികയായെത്തിയ ഹെലൻ എന്ന മലയാള ചിത്രം ബോളിവുഡിലേക്ക്. 2019ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നടി ശ്രീദേവിയുടെ മകളായ ജാൻവി കപൂറാണ് ബോളിവുഡിൽ അന്ന ബെന്നിന്റെ വേഷം ചെയ്യുന്നത്. 
 
ബോണി കപൂർ സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. ബോണി കപൂറും സീ സ്റ്റുഡിയൊസും സംയുക്തമായിട്ടായിരിക്കും ചിത്രം നിർമ്മിക്കുക.
 
അതേസമയം ബോംബെ ഗേൾ എന്നൊരു ചിത്രം ബോണി കപൂർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ജാൻവിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് ഗുൻജൻ സക്സേന: ദി കാർഗിൽ ഗേൾ. ഈ ചിത്രം ഒടിടി റിലീസ് ആണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രൊഫസർ കളി തുടരും, 'മണി ഹെയ്സ്റ്റ്' അഞ്ചാം സീസൺ വരുന്നു !