Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 ദിവസം കൊണ്ട് 100 കോടി കടന്ന് വിടാമുയർച്ചി; ബഡ്ജറ്റ് 200 കോടി, ബോക്സ് ഓഫീസിൽ അടിപതറുമോ?

4 ദിവസം കൊണ്ട് 100 കോടി കടന്ന് വിടാമുയർച്ചി; ബഡ്ജറ്റ് 200 കോടി, ബോക്സ് ഓഫീസിൽ അടിപതറുമോ?

നിഹാരിക കെ.എസ്

, തിങ്കള്‍, 10 ഫെബ്രുവരി 2025 (11:55 IST)
രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു അജിത്ത് സിനിമ തിയേറ്ററിൽ എത്തിയിരിക്കുകയാണ്, വിടാമുയർച്ചി. ആദ്യദിനം വമ്പൻ പ്രതികരണമായിരുന്നു ചിത്രത്തിന് ഏൽപിച്ചത്. അജിത് - മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി'ച്ച് രണ്ടാം ദിനം മുതൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. നാല് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.  
 
സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. അങ്ങനെ ആഗോളതലത്തിൽ സിനിമ 103.92 കോടി നേടിയതായാണ് സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാൽ വിടാമുയർച്ചി ബോക്സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷൻ ആവശ്യമാണ്.  
 
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇപ്പോൾ പാർവതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി ഒക്കെയാണ്': തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്