പ്രതികാരത്തിന്‍റെ പുതിയ ചരിത്രം - ചെക്കച്ചിവന്ത വാനം

ശനി, 22 സെപ്‌റ്റംബര്‍ 2018 (14:51 IST)
മണിരത്നത്തിന്‍റെ ‘ചെക്കച്ചിവന്ത വാനം’ പുതിയ ട്രെയിലര്‍ പുറത്തുവന്നു. ഈ മാസം 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു അധോലോക പ്രതികാരകഥയാണ് ഈ സിനിമ.
 
ആദ്യ ട്രെയിലറില്‍ തന്നെ കഥയുടെ ഗതി ഏകദേശം വ്യക്തമായിരുന്നു. അത് കൂടുതല്‍ വെളിപ്പെടുത്തുന്നതാണ് രണ്ടാം ട്രെയിലര്‍. സേനാപതി എന്ന അധോലോക നായകന് ശേഷം ആ സാമ്രാജ്യം മക്കളില്‍ ആര്‍ക്ക് ലഭിക്കും എന്ന തര്‍ക്കമാണ് ചിത്രത്തിന്‍റെ കാതല്‍.
 
സേനാപതിയായി പ്രകാശ് രാജ് അഭിനയിക്കുന്നു. മക്കളായി അരവിന്ദ് സ്വാമിയും സിമ്പുവും അരുണ്‍ വിജയും വേഷമിടുന്നു. പൊലീസ് ഓഫീസറായി വിജയ് സേതുപതി എത്തുന്നു. ജ്യോതിക, അദിതി റാവു ഹൈദരി, ത്യാഗരാജന്‍, ഐശ്വര്യ രാജേഷ്, ജയസുധ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സന്തോഷ് ശിവനാണ് ചെക്കച്ചിവന്ത വാനത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. സംഗീതം എ ആര്‍ റഹ്‌മാന്‍.
 
മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണ്': സത്യൻ അന്തിക്കാട്