Select Your Language

Notifications

webdunia
webdunia
webdunia
webdunia

Highest Grossing Film 2025: ബജറ്റ് 7 കോടി, നേടിയത് 90 കോടി! 1200 ശതമാനം കൂടുതൽ ലാഭം നേടിയ ചിത്രമിത്

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി ഈ സൗത്ത് ഇന്ത്യൻ സിനിമ...

Highest Grossing Film 2025

നിഹാരിക കെ.എസ്

, ബുധന്‍, 23 ജൂലൈ 2025 (09:16 IST)
2025 പകുതി പിന്നിട്ടിരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ നിരവധി സിനിമകൾ റിലീസ് ആയി. ഇതിൽ ഭൂരിഭാഗവും പരാജയമായിരുന്നു. ബോളിവുഡിലെ സൂപ്പർതാരങ്ങൾ പോലും കിതച്ചു നിന്നപ്പോൾ സർപ്രൈസ് എൻട്രിയായി വന്ന ചില കൊച്ചുസിനിമകൾ തിയേറ്ററിൽ ഓളമുണ്ടാക്കി. തമിഴിൽ നിന്നുമാണ് ഇത്തവണ കൂടുതലും ഫീൽഗുഡ് മൂവീസ് ഉണ്ടായത്.
 
ഇപ്പോഴിതാ, ഈ വർഷം റിലീസ് ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വല്യ ഹിറ്റ് വിക്കി കൗശൽ നായകനായ ഛാവ ആണ്. ലിസ്റ്റ് പുറത്തുവരുമ്പോൾ ഈ വർഷത്തെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്ന കൊച്ചുചിത്രം. നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത് ശശികുമാറും സിമ്രാനും അഭിനയിച്ച ഈ സിനിമ ഒരു സർപ്രൈസ് ഹിറ്റായിരുന്നു. 
 
മിഥുൻ ജയ്ശങ്കർ, യോഗി ബാബു, എം.എസ്. ഭാസ്കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. വെറും 7 കോടി രൂപ ചെലവിൽ നിർമ്മിച്ച ‘ടൂറിസ്റ്റ് ഫാമിലി’ 90 കോടി രൂപയാണ് നേടിയത്. നിർമ്മാണ ചെലവിനേക്കാൾ 1200 ശതമാനം കൂടുതൽ ലാഭം നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായും മികച്ച പ്രതികരണം ലഭിച്ച കുറഞ്ഞ ബജറ്റ് ചിത്രമായും മാറി.
 
കൂടാതെ, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ അഭിനയിച്ച ഡ്രാഗൺ എന്ന ചിത്രവും 300 ശതമാനം ലാഭം നേടി. 40 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ‘ഡ്രാഗൺ’ 120 കോടിയിലധികം രൂപയാണ് നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ വിക്കി കൗശൽ അഭിനയിച്ച ഹിന്ദി ചിത്രമായ ‘ചാവ’ ആണ് ഒന്നാം സ്ഥാനത്ത്. വെറും 90 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടും 800 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nithya Menen: 'ജാതി പ്രകാരം ഞാൻ മേനോൻ ആണ്, പക്ഷേ വീട്ടിൽ ജാതിയും മതവും സംസാരിക്കാറില്ല': നിത്യ മേനോൻ പറയുന്നു