Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണി റോസിനെ പ്രതിഷ്ഠ വെച്ചിരിക്കുന്ന ഒരു അമ്പലമുണ്ട് !

തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്. നേരില്‍ പോയി കണ്ടിട്ടില്ല

Honey Rose Temple Tamil Nadu
, ബുധന്‍, 24 ഓഗസ്റ്റ് 2022 (11:04 IST)
ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലും ഹണി റോസ് തിളങ്ങിയിട്ടുണ്ട്. തന്നെ പ്രതിഷ്ഠ ഇരുത്തിയിരിക്കുന്ന ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹണി റോസ് ഇപ്പോള്‍. തമിഴ്നാട്ടിലുള്ള തന്റെയൊരു ആരാധകനാണ് വിചിത്രമായ ആരാധനയ്ക്ക് പിന്നിലെന്നും ഹണി വെളിപ്പെടുത്തി.
 
തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്. നേരില്‍ പോയി കണ്ടിട്ടില്ല. എന്നോട് ഭയങ്കര സ്‌നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. ബോയ് ഫ്രണ്ട് മുതല്‍ എല്ലാ ആഴ്ചയും എന്നെ വിളിക്കും. പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്. ഏത് സിനിമ ഇറങ്ങിയാലും പേപ്പറില്‍ ഒരു ഫോട്ടോ വന്നാലും പുള്ളി വിളിക്കും. സിനിമയില്‍ അഭിനയിക്കുന്നതൊക്കെ വല്യ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പിന്നെ ഞാനിങ്ങനെ ഒരു അമ്പലം പണിതു. അതിലെ പ്രതിഷ്ഠ ഞാനാണെന്നും പറഞ്ഞതായി നടി വ്യക്തമാക്കുന്നു.
 
വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല. സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴ് വര്‍ഷങ്ങളായി, ഭര്‍ത്താവിനൊപ്പം നടി മുക്ത, വിശേഷങ്ങള്‍