Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ' വിജയം, പ്രതിഫലം ഉയര്‍ത്തി വിജയ്, പുതിയ സിനിമയ്ക്ക് നടന്‍ വാങ്ങുന്നത്

LEO  Thalapathy Vijay

കെ ആര്‍ അനൂപ്

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (09:13 IST)
വിജയനെ നായകനാക്കി വെങ്കട് പ്രഭു രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന് ദളപതി 68 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വിജയദശമി നാളില്‍ പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായി. ലിയോ വന്‍ വിജയമായതിന് പിന്നാലെ വിജയ് പ്രതിഫലം വന്‍തോതില്‍ ഉയര്‍ത്തി എന്നാണ് കേള്‍ക്കുന്നത്.
 
പുതിയ ചിത്രത്തിനായി 200 കോടി പ്രതിഫലമായി വിജയ് വാങ്ങും എന്നാണ് 420 കോടി രൂപയുടെ ആസ്തി വിജയിക്ക് ഉണ്ട്. അതേസമയം ലിയോ ആറ് ദിവസം കൊണ്ട് 458.80 കോടി നേടി എന്നാണ് വിവരം.
 
ദളപതി 68ല്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സിദ്ധാര്‍ത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രാജീവന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ദിലീപ് സുബ്ബരായനാണ് സംഘട്ടനസംവിധാനം. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് മോഹന്‍ലാല്‍ സിനിമ തിരക്കുകളിലേക്ക്,'വര്‍ഷങ്ങള്‍ക്കുശേഷം' ചിത്രീകരണം ആരംഭിക്കുന്നു