ഹൃദയംകൊണ്ട് ഒരുക്കിയ സിനിമയെന്ന് മോഹന്‍ലാല്‍; അതിഥി വേഷത്തില്‍ മീര ജാസ്മിനും ബേസില്‍ ജോസഫും?

അതേസമയം മീര ജാസ്മിന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഹൃദയപൂര്‍വ്വത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം

രേണുക വേണു
വെള്ളി, 22 ഓഗസ്റ്റ് 2025 (15:24 IST)
മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' തിയറ്ററുകളിലേക്ക്. ഓഗസ്റ്റ് 28 നാണ് വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ഹൃദയംകൊണ്ട് ഒരുക്കിയ സിനിമയെന്നാണ് സെന്‍സറിങ് വിവരം അറിയിച്ച ശേഷം മോഹന്‍ലാല്‍ ഹൃദയപൂര്‍വ്വത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. 
 
അതേസമയം മീര ജാസ്മിന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഹൃദയപൂര്‍വ്വത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഇരുവരുടെയും കഥാപാത്രങ്ങളെ കുറിച്ച് ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും വന്നിട്ടില്ല. 
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിച്ച യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments