Hridayapoorvam Official Teaser: 'നിനക്ക് ഫഫയെ മാത്രമ്രേ അറിയൂ?'; ചിരിപ്പിച്ച് 'ഹൃദയപൂര്‍വ്വം' ടീസര്‍, ഓണം ലാലേട്ടന്‍ തൂക്കുമോ?
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്
Hridayapoorvam Official Teaser: മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിനു തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. രസകരമായ തുടക്കമാണ് ടീസറിന്റേത്. ഇത്തവണ ഓണം മോഹന്‍ലാല്‍ തൂക്കുമെന്നാണ് ടീസറിനു പിന്നാലെ ആരാധകരുടെ പ്രതികരണം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ഓഗസ്റ്റ് 28 നു ചിത്രം റിലീസ് ചെയ്തേക്കും.
മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്‌സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
ഫഹദ് ഫാസില്‍ ചിത്രം 'ഓടും കുതിര ചാടും കുതിര' ആണ് ഹൃദയപൂര്‍വ്വത്തിനൊപ്പം ഓണത്തിനു തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' ഓണം റിലീസ് ആയി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.