Webdunia - Bharat's app for daily news and videos

Install App

ബോളിവുഡില്‍ കത്തിനിന്ന കരിയര്‍, പക്ഷേ വിവാഹത്തോടെ എല്ലാം മാറി, ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്കാന്‍ ഭര്‍ത്താവ് പറഞ്ഞു: കരിഷ്മ കപൂറിന്റെ ജീവിതം

അഭിറാം മനോഹർ
ഞായര്‍, 11 ഫെബ്രുവരി 2024 (08:51 IST)
ബോളിവുഡില്‍ ചെറുപ്രായത്തിലെത്തി തിരക്കുള്ള നായികയായി പേരെടുത്ത താരമാണ് കരിഷ്മ കപൂര്‍.താരകുടുംബങ്ങളില്‍ നിന്നും ആണ്‍കുട്ടികള്‍ അഭിനയിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികള്‍ സിനിമയില്‍ കരിയര്‍ സൃഷ്ടിക്കുന്നത് തുടക്കമിട്ടത് കരിഷ്മയായിരുന്നു. ബോളിവുഡ് നടിയെന്ന നിലയില്‍ വന്‍ വിജയമാകാനും കരിഷ്മയ്ക്ക് സാധിച്ചിരുന്നു.കരിഷ്മ നേടിയ ഈ വിജയമാണ് അനുജത്തിയായ കരീന കപൂറിനും തുടര്‍ന്നെത്തിയ തലമുറയിലെ നായികമാര്‍ക്കും വഴി എളുപ്പമാക്കിയത്.
 
സിനിമയില്‍ വലിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചെങ്കിലും കരിഷ്മയുടെ വ്യക്തിജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. അഭിഷേക് ബച്ചനുമായുണ്ടായിരുന്ന പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമായിരുന്നു വേണ്ടെന്ന് വെയ്കന്നത്. ഇതിനെല്ലാം ശേഷമായിരുന്നു ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം. 10 വര്‍ഷക്കാലം നീണ്ടുനിന്ന ഈ ദാമ്പത്യത്തില്‍ കാര്യമായ നല്ല ഓര്‍മകളൊന്നും തന്നെ കരിഷ്മയ്ക്ക് ഉണ്ടായിരുന്നില്ല. ബോളിവുഡ് കണ്ട എക്കാലത്തെയും വലിയ വിവാദങ്ങളിലൊന്നായിരുന്നു കരിഷ്മയുടെ വിവാഹമോചനം. അതിന് കാരണമായത് കോടതിയില്‍ ഭര്‍ത്താവായ സഞ്ജയിനെതിരെ കരിഷ്മ നടത്തിയെ വെളിപ്പെടുത്തലുകളായിരുന്നു.
 
സഞ്ജയ് നിരന്തരം തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് കരിഷ്മ കോടതിയില്‍ ആരോപിച്ചു, കൂടാതെ സഞ്ജയുടെ അമ്മയില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതായും കരിഷ്മ പറഞ്ഞു. ഹണിമൂണിനിടെ പോലും തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും ഹണിമൂണ്‍ സമയത്ത് തന്റെ സുഹൃത്തുക്കളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവായ സഞ്ജയ് നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞതായും കരിഷ്മ വെളിപ്പെടുത്തി. ഭര്‍തൃമാതാവില്‍ നിന്നും ക്രൂരമായ പീഡനമാണ് നടിക്ക് ലഭിച്ചത്. കരിഷ്മയെ വിവാഹം ചെയ്യും മുന്‍പ് സഞ്ജയ് മറ്റൊര്‍ വിവാഹം ചെയ്തിരുന്നു. താനുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ തന്നെ മുന്‍ ഭാര്യയുമായി സഞ്ജയ് അടുപ്പം കാത്തുസൂക്ഷിച്ചെന്നും ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും കരിഷ്മ വെളിപ്പെടുത്തി.
 
2003ല്‍ സഞ്ജയുമായി ആരംഭിച്ച ദാമ്പത്യബന്ധത്തിന് 2012ല്‍ അവസാനമായെങ്കിലും വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹബന്ധത്തിലേയ്ക്ക് പോകാന്‍ കരിഷ്മ തയ്യാറായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരം അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. ടി വി ഷോകളിലും വിധി കര്‍ത്താവായും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments