Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

Lokah

നിഹാരിക കെ.എസ്

, ബുധന്‍, 1 ഒക്‌ടോബര്‍ 2025 (11:34 IST)
കല്യാണി പ്രിയദർശൻ നായികയായി എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ലോക ചാപ്റ്റർ 1: ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 275 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന തോന്നൽ തനിക്കുണ്ടായി എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
 
'ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാനാലോചിച്ചു . കാരണം ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയം അച്ഛൻ എനിക്കൊരു ഉപദേശം തന്നു. 'ചിത്രം' സിനിമ 365 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്നപ്പോൾ താൻ വിചാരിച്ചു എല്ലാം നേടിയെന്ന്. എന്നാൽ അതിന് ശേഷം കിലുക്കം റിലീസ് ചെയ്തു. ഇതാണ് ഏറ്റവും വലിയ വിജയമെന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം’ എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ വാക്കുകൾ എനിക്കേറെ പ്രചോദനമായി', ലോക സക്സസ് ഇവന്റിനിടെയായിരുന്നു കല്യാണിയുടെ പ്രതികരണം.
 
അതേസമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ലോക പ്രദർശനം തുടരുകയാണ്. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah Chapter One: 'മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ'; വിനയൻ