Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah Chapter One: 'മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ'; വിനയൻ

കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ എത്തിയിരുന്നു.

Vinayan

നിഹാരിക കെ.എസ്

, ബുധന്‍, 1 ഒക്‌ടോബര്‍ 2025 (11:16 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ 1: ചന്ദ്ര റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും തിയേറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ എത്തിയിരുന്നു.
 
എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ അദ്ദേഹം പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ‌ ചിത്രീകരിച്ചിരുന്നു. "ലോക സിനിമ ഞാൻ കണ്ടു, ഞാൻ മനസിൽ വച്ചിരുന്ന കഥയാണ് അടിച്ചോണ്ട് പോയതെന്ന് വിനയൻ"- എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിച്ചത്.
 
ഇപ്പോഴിതാ താനൊരിക്കലും ലോകയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ചിത്രത്തെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും പറയുകയാണ് വിനയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയൻ പ്രതികരിച്ചത്.
 
വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
 ഓൺലൈൻ മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർ ഹിറ്റ് ചിത്രമായ ലോകക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം..ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്.. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും,
 
ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ..ലോകയുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.
 
ലോക കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'ഞാൻ മനസിൽവെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്', എന്ന് അദ്ദേഹം തമാശരൂപേണ മറുപടി നൽകുകയായിരുന്നു. "ലോകയുടെ വിജയത്തിൽ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. പഴയകാലത്തെ ഹൊറർ കൺസെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 
 
പ്രത്യേകിച്ച്, പെൺകുട്ടികളെവെച്ച് ചെയ്യുമ്പോൾ സൂപ്പർ സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാൻ പറ്റും. അതിലിപ്പോൾ ഒരെണ്ണം അടിച്ചുമാറ്റി കഴിഞ്ഞു. ഞാൻ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസിൽ ഞാൻ കണ്ടിരുന്നതു പോലെയൊരു സബ്ജക്റ്റാണ് ലോക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല