Webdunia - Bharat's app for daily news and videos

Install App

ഓപ്പണ്‍ഹൈമറാവാന്‍ ഭഗവത് ഗീത വായിക്കുകയും സംസ്‌കൃതം പഠിക്കുകയും ചെയ്തു: സിലിയന്‍ മര്‍ഫി

Webdunia
തിങ്കള്‍, 17 ജൂലൈ 2023 (18:55 IST)
ലോകമെങ്ങുമുള്ള സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. ആറ്റം ബോംബിന്റെ പിതാവായ ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ പ്രശസ്തനായ സിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിടുന്നത്. സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ മനസിനെ ഒരുക്കിയത് ഭഗവത് ഗീത വായിച്ചാണെന്ന് സിലിയന്‍ മര്‍ഫി പറയുന്നു.
 
ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ അനുകരിച്ച് താന്‍ സംസ്‌കൃതം പഠിച്ചതായും താരം വെളിപ്പെടുത്തി. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഞാന്‍ ഭഗവത് ഗീത വായിച്ചു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഓപ്പണ്‍ഹൈമറിന് സ്വാന്തനവും ആശ്വസവും നല്‍കിയ ഒരു പുസ്തകമായിരുന്നു അത്. സിലിയന്‍ മര്‍ഫി പറഞ്ഞു. 2004ലെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹമായ അമേരിക്കന്‍ പ്രൊമിത്യൂസ് ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. സിലിയന്‍ മര്‍ഫിക്ക് പുറമെ എമിലി ബ്ലണ്ട്,റോബര്‍ട്ട് ഡൗണി ജൂനിയര്‍,മാറ്റ് ഡാമണ്‍,റാമി മാലിക് എന്നിവരും സിനിമയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments