Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്തസ്സും അഭിമാനവും പുരുഷന്മാർക്കുമുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം

Balachandra menon

നിഹാരിക കെ എസ്

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (16:29 IST)
ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയാണ് ബാലചന്ദ്രമേനോനെതിരെ പരാതി നൽകിയത്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ജാമ്യം അനുവദിച്ചത്. പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും കോടതി പറഞ്ഞു. 
 
'2007ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി ആരോപിച്ചത്. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ള നടന്മാർക്കെതിരെയും നടി നേരത്തേ പരാതി നൽകിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. 
 
തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ ആരോപിച്ചത്. അതേസമയം നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ഗ്യാങ്സ്റ്റര്‍, മമ്മൂട്ടി ആര്‍മി ഒഫിഷ്യല്‍; മഹേഷ് നാരായണന്‍ ചിത്രത്തിലെ സൂപ്പര്‍ താരങ്ങളുടെ കഥാപാത്രങ്ങള്‍ അറിയണോ?