Webdunia - Bharat's app for daily news and videos

Install App

മാധ്യമങ്ങൾ എന്നെ ഒരു സെക്സ് സിംബൽ മാത്രമായാണ് കണ്ടത്: തുറന്ന് പറഞ്ഞ് മല്ലിക ഷെരാവത്

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (21:20 IST)
ആദ്യ സിനിമയിലെ അഭിനയത്തോടെ മാധ്യമങ്ങൾ തനിക്ക് നൽകി സെക്സ് സിംബൽ പരിവേഷം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി മല്ലിക ഷെരാവത്.  താൻ ചെയ്ത വേഷങ്ങളെയും അഭിനയമികവിനെയും മാധ്യമങ്ങൾ അവഗണിച്ചുവെന്നും ഇതെല്ലാം മറികടന്നാണ് സിനിമ ഇൻഡസ്ട്രിയിൽ തുടർന്നതെന്നും താരം പറയുന്നു.
 
കമലഹാസനൊപ്പം ദശാവതാരമടക്കമുള്ള നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തുവെങ്കിലും ഒരു വിഭാഗം മാധ്യമങ്ങൾ അതൊന്നും കണ്ടില്ല. ജാക്കി ചാനൊപ്പം അഭിനയിച്ചിട്ടും ഈ രീതികൾക്ക് മാറ്റമുണ്ടായില്ല. ആദ്യ ചിത്രമായ മർഡറിന് ശേഷം എല്ലായിപ്പോഴും സെക്സ് സിംബൽ എന്ന രീതിയിലാണ് മാധ്യമങ്ങൾ പരിഗണിച്ചത്. പിന്നീട് മാധ്യമങ്ങളുടെ ഈ കാഴ്ചപ്പാട് കാര്യമായി എടുക്കേണ്ട എന്ന മനോഭാവം പുലർത്താനാണ് ഞാൻ ശ്രമിച്ചത്. താരം പറഞ്ഞു.
 
കുടുംബത്തിൽ നിന്നുള്ള പിന്തുണ പോലുമില്ലാതെയാണ് ഞാൻ ഈ നിലയിലെത്തിയത്. എൻ്റെ നാട്ടിൽ സ്ത്രീകൾക്ക് കന്നുകാലികളുടെ വില മാത്രമാണ് ലഭിക്കുന്നതെന്ന പ്രസ്താവന വിമർശനങ്ങൾക്കിടയാക്കി. പ്രശസ്തിയുള്ളതിനാൽ ഞാൻ പറയുന്ന കാര്യങ്ങൾക്ക്ക് അല്പമെങ്കിലും ചലനം സ്ത്രീകളുടെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ സാധിച്ചേക്കാം. ഞാൻ അതിനായി ശ്രമിച്ചിരുന്നെങ്കിലും മാധ്യമങ്ങൾ തൻ്റെ ശരീരം എത്ര ഗ്ലാമറസാണെന്നും ബിക്കിനിയിൽ എന്ത് ഭംഗിയാണെന്നും മാത്രമാണ് പറഞ്ഞിരുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം