'ജയഹേയിലെ രാജേഷിനെ പോലെയായിരുന്നു ഞാന്‍, മാറ്റത്തിന് പിന്നില്‍ ഭാര്യ അശ്വതി'; മനസ്സ് തുറന്ന് സംവിധായകന്‍ വിപിന്‍ദാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂണ്‍ 2024 (09:21 IST)
Jaya Jaya Jaya Jaya Hey
തന്റെ ജീവിത പങ്കാളിയായ അശ്വതിയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ 'ജയ ജയ ജയ ജയഹേ' എന്ന സിനിമ സംഭവിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ വിപിന്‍ദാസ്. ഈ സിനിമയില്‍ ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തെ പോലെയായിരുന്നു താനെന്നും തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നത് അശ്വതി വന്നതിനുശേഷം ആണെന്നും വിപിന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
'2018-ലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നത് അച്ചു വന്ന ശേഷമാണ്. ഞങ്ങള്‍ കണ്ടുമുട്ടിയിലായിരുന്നുവെങ്കില്‍ 'ജയ ജയ ജയ ജയഹേ' എന്ന സിനിമ നടക്കില്ലായിരുന്നു എന്നുവരെ തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ നമ്മളില്‍ പലരും സിനിമയിലെ രാജേഷിനെ പോലെയുള്ള ഒരാളായിരിക്കാം. പിന്നീട് ഒരു പാര്‍ട്ണര്‍ വരുമ്പോഴാണ് നമ്മളീ ചെയ്യുന്നത് ശരിയല്ലെന്ന് തിരിച്ചറിയുന്നത്.
 
എന്റെ ജീവിതത്തിലും അങ്ങനെ തന്നെ. ജയഹേ ചെയ്യുമ്പോള്‍ അതിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചും മറ്റും പറഞ്ഞുതന്നത് അച്ചുവാണ്',- വിപിന്‍ദാസ് പറഞ്ഞു.
 
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയഹേ'.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 2022 ഡിസംബര്‍ 22നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.2022 ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. 5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments