Select Your Language

Notifications

webdunia
webdunia
webdunia
webdunia

IFFK 2025 : ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

ഐഎഫ്എഫ്‌കെ ഡിസംബര്‍ 12 മുതല്‍ 19 വരെയായാണ് നടക്കുക.

IFFK, Delegate Registration, IFFK 2025,ഐഎഫ്എഫ്കെ, ഡെലിഗേറ്റ് രജിസ്ട്രേഷൻ, ഐഎഫ്എഫ്കെ 2025

അഭിറാം മനോഹർ

, ചൊവ്വ, 25 നവം‌ബര്‍ 2025 (11:59 IST)
മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള(ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഎഫ്എഫ്‌കെ ഡിസംബര്‍ 12 മുതല്‍ 19 വരെയായാണ് നടക്കുക.
 
പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ഥികള്‍,ഫിലിം സൊസൈറ്റി, ഫിലിം ആന്‍ഡ് ടിവി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. നേരിട്ട് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഡെലിഗേറ്റ് സെല്‍ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലും സജ്ജമാക്കിയിട്ടുണ്ട്.
 
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം. മുന്‍നിര ചലച്ചിത്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ലോക സിനിമാ വിഭാഗം. സമകാലിക ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ഹോമേജ് സിനിമകള്‍ എന്നിവ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദി ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാ- സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: റസ്ലിങ് പരിശീലകനായി മമ്മൂട്ടി