Mammootty: റസ്ലിങ് പരിശീലകനായി മമ്മൂട്ടി
നവാഗതനായ അദ്വൈത് നായരാണ് 'ചത്താ പച്ച' സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ജനുവരിയില്‍
Mammootty: സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന 'ചത്താ പച്ച'യുടെ സിനോപ്സിസ്. മട്ടാഞ്ചേരില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. WWE റസ്ലിങ്ങില്‍ ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ യുവാക്കള്‍ക്കിടയിലേക്ക് സമാനമായ രീതിയിലുള്ള ഒരു ടൂര്‍ണമെന്റ് വരുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. ഇതിനിടയിലേക്ക് പരിശീലകനായി എത്തുന്ന രസികന്‍ കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
നവാഗതനായ അദ്വൈത് നായരാണ് 'ചത്താ പച്ച' സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ജനുവരിയില്‍. 'ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.
ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. രണ്ട് കാതിലും കമ്മലിട്ട് കഴുത്തില്‍ കൊന്തയുമായി ഒരു വെസ്റ്റേണ്‍ ടച്ചിലാണ് മമ്മൂട്ടിയുടെ കോസ്റ്റിയൂം. റെസ്ലിങ് ട്രെയിനറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് വിവരം.