Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

‘എണ്ണ വില കൂട്ടുന്നത് വലിയ ഭൂതന്മാർ’ - കേന്ദ്രസർക്കാരിനെ ട്രോളി മമ്മൂട്ടിയും മോഹൻലാലും

എണ്ണ വില കൂട്ടുന്നത് വലിയ ഭൂതങ്ങൾ: മോഹൻലാൽ

സിനിമ
, ബുധന്‍, 9 മെയ് 2018 (09:13 IST)
രാജ്യത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന കാര്യത്തിൽ സൂപ്പർതാരങ്ങൾ ശ്രമിക്കാറില്ല. കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് നോട്ടിനായി വരി നിൽക്കണമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. 
 
ഇപ്പോഴിതാ, രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ പെട്രോൾ- ഡീസൽ വിലവർധനവിൽ കേന്ദ്രസർക്കാരിനെ ട്രോളിയിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും. മഴവിൽ മനോരമ സംഘടിപ്പിച്ച‘അമ്മ മഴവില്ല്’ മെഗാഷോയിലായിരുന്നു സംഭവം. 
 
അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ ഒരുമിച്ചെത്തി. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. ഭൂതമായി എത്തിയ മോഹൻലാലിനോട് മമ്മൂട്ടി പറക്കും പരവതാനി ചോദിക്കുന്നു. 
 
മമ്മൂട്ടി: ഇവിടെ ഭയങ്കര ട്രാഫിക്കാ, മാത്രമല്ല ഡീസലിനും പെട്രോളിനും എന്താവില. അല്ലാ.. നിങ്ങൾ ഭൂതങ്ങൾക്ക് ഈ ഡീസലിന്റെ ഒക്കെ വില കുറച്ചൂടെ? 
 
മോഹന്‍ലാൽ: അയ്യോ.. അതു പറ്റൂല. അതൊക്കെ നമ്മളേക്കാൾ വലിയ ഭുതങ്ങൾ ആണ് വില കൂട്ടുന്നത്.  
താരരാജാക്കന്മാരുടെ തമാശയിൽ പൊതിഞ്ഞ ഈ പരിഹാസത്തെ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്ന കാറിൽ നിന്നും മൂന്ന് വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു, യുവതിയ്ക്ക് കൂട്ട മാനഭംഗം