റീമേക്ക് അവകാശം വാങ്ങിയിട്ടും ട്വിന്റി 20 മറ്റ് ഭാഷകളിൽ വരാത്തിന് കാരണം ദിലീപ്? - തുറന്നു പറഞ്ഞ് ഇന്നസെന്റ്
ട്വന്റി 20 സംഭവിച്ചത് ദിലീപ് കാരണം, ഇനിയൊരു ചിത്രം അങ്ങനെ ഉണ്ടാകില്ല?
മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ച ട്വന്റി-20 -യെന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാത്തതെന്താണെന്ന് തുറന്ന് പറഞ്ഞ് നടൻ ഇന്നസെന്റ്. നേരത്തേ ചിത്രത്തിന്റെ റീമേക്ക് അവകാശം തമിഴും മറ്റ് ഇൻഡസ്ട്രിയും വാങ്ങിയിരുന്നെങ്കിലും അത് സംഭവിച്ചില്ല.
ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നയന്‍താര തുടങ്ങി മിക്ക മലയാള താരങ്ങളും അഭിനയിച്ച ട്വന്റി-20 മികച്ച വിജയമാണ് കരസ്ഥമാക്കിയത്. താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥമാണ് ട്വന്റി-20 ഒരുങ്ങിയത്. അമ്മയ്ക്ക് വേണ്ടി ദിലീപാണ് ഈ സിനിമ നിര്‍മിച്ച് വിതരണം ചെയ്തത്.
ദീലീപ് ഒരാൾ കാരണമാണ് ഈ ചിത്രം സാധ്യമായതെന്ന് നേരത്തേ തന്നെ പലരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടന്മാര്‍ക്കിടയിലുളള ഈഗോയും കഥാപാത്രങ്ങള്‍ നിശ്ചയിക്കുന്നതിലുളള പ്രശ്‌നവുമാണ് മറ്റ് ഭാഷകളില്‍ ട്വന്റി 20യ്ക്ക് റീമേക്ക് വരുന്നതിന് പ്രശ്‌നമായി മാറിയതെന്ന് ഇന്നസെന്റ് പറയുന്നു.
മലയാളി താരങ്ങളില്‍ അത്തരമൊരു ഈഗോയില്ലെന്നും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ട്വന്റി 20 തിയ്യേറ്ററുകളില്‍ വന്‍വിജയമായി മാറിയതെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മമഴവില്ല് മെഗാഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.