'എന്റെ സിനിമയിൽ നീയോ.. ? നീ ചുവന്ന് ആപ്പിൾ പോലെ സുന്ദരനല്ലേ' ജയസൂര്യയോട് ഐഎം വിജയൻ !

ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (12:31 IST)
മുൻ ഇന്ത്യൻ ഫുട്ബോൾ താരമായി നമ്മുടെ ജയസൂര്യ സിനിമയിൽ വേഷമിട്ടാൽ എങ്ങനെ ഇരിക്കും. അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയന് ഐഎം വിജയൻ. ഇരിവരും ചേർന്ന് മാത്രുഭൂമി വരാന്ത പതിപ്പിന് നൽകിയ അഭിമുഖം തമശയും സൗഹൃദവും നിറഞ്ഞതായിരുന്നു.
 
വിശേഷങ്ങൾ പങ്കുവക്കുന്നതിനിടെയാണ് തന്റെ ജീവിതം സിനിമയാകുന്നതിനെ കുറിച്ച് ഐഎം വിജയൻ പറഞ്ഞത്. ഉടൻ ജയസൂര്യയുടെ തമാശ എത്തി. 'വിപി സത്യന്റെ വേഷം ചെയ്ത ജയസൂര്യയാണ് ഐഎം വിജയനെ അവതരിപ്പിക്കാൻ യോഗ്യൻ'. പിന്നാലെ തന്നെ ഐഎം വിജയന്റെ മറുപടി ' എന്റെ സിനിമയിൽ നീയോ.. അതെങ്ങനെ നീ ചുവന്ന് ആപ്പിളുപോലെ സുന്ദാരനല്ലെ.
 
ഐ എം വിജയന്റെ മറുപടി കേട്ട് ജയസൂര്യ ഉറക്കെ ചിരിച്ചു. പിന്നീട് താൻ അഭിനായിക്കുന്ന തൃശൂർ പൂരമെന്ന സിനിമയെ കുറിച്ചാണ് ജയസൂര്യ സംസരിച്ചത്. ഐഎം വിജയൻ തൃശൂരിന്റെ ബ്രാൻഡ് അംബാസഡർ ആണെങ്കിലും കൊച്ചിക്കാരനായ ഞാനാണ് തൃശൂർക്കാരുടെ റോളിൽ കൂടുതൽ അഭിനയിച്ചത്. തൃശൂർ ഭാഷ സംസാരിച്ച് ഫലിപ്പിക്കുക ഏറെ ബുദ്ധിമുട്ടാണെങ്കിലും ആ സംസാര രീതി തനിക്ക് വലിയ ഇഷ്ടമാണെന്നും ജയസൂര്യ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എംജിആര്‍ ആയി ഇന്ദ്രജിത്ത്, ഞെട്ടിക്കാന്‍ ഗൌതം മേനോന്‍ !