വമ്പന്‍ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നുവെങ്കിലും ശങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുക്കെട്ടിലെത്തിയ ഇന്ത്യന്‍ 2 ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമയായിരുന്നു. തിയേറ്ററില്‍ മാത്രമല്ല ഒടിടിയില്‍ റിലീസായപ്പോഴും വലിയ പരിഹാസമാണ് സിനിമ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഇത്രയധികം നെഗറ്റീവ് റിവ്യു വരുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നുല്ലെന്ന് പറയുകയാണ് ശങ്കര്‍.
ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നല്ല ആശയം മുന്നോട്ട് വെയ്ക്കാന്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ആ രീതിയില്‍ താന്‍ സന്തോഷവാനാണെന്നും ശങ്കര്‍ പറഞ്ഞു. വീട് വൃത്തിയായാല്‍ നാടും വൃത്തിയായിരിക്കും എന്ന ആശയം പ്രായോഗികമായി എങ്ങനെ നടപ്പിലാക്കാന്‍ പറ്റുമെന്നതാണ് ഒരു ചോദ്യമെങ്കിലും അത് ഇപ്പോഴും പ്രധാനമാണെന്ന് ശങ്കര്‍ പറയുന്നു. രണ്ടാം ഭാഗത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഇന്ത്യന്‍ 3 പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും ശങ്കര്‍ പറഞ്ഞു.