Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗെയിം ചേഞ്ചർ ഒരു റേസി സിനിമ, രാം ചരണിന്റെ ലൈഫ് ടൈം കഥാപാത്രമാകുമെന്ന് ശങ്കർ

പുത്തൻ പ്രതീകളുമായി ശങ്കറിന്റെ ഗെയിം ചേഞ്ചർ

ഗെയിം ചേഞ്ചർ ഒരു റേസി സിനിമ, രാം ചരണിന്റെ ലൈഫ് ടൈം കഥാപാത്രമാകുമെന്ന് ശങ്കർ

നിഹാരിക കെ.എസ്

, വെള്ളി, 20 ഡിസം‌ബര്‍ 2024 (09:00 IST)
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ഗെയിം ചേഞ്ചർ. ഗെയിം ചേഞ്ചറിലൂടെ മികച്ച അനുഭവം പ്രേക്ഷകർക്ക് നൽകാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ശങ്കർ പറയുന്നു. രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിം ചേഞ്ചറിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ എന്നാണ് ശങ്കർ പറയുന്നത്.
 
400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
 
വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rifle Club: 'ആഷിഖ് അബു ഫീല്‍ഡ് ഔട്ട് ആയെന്നു പറഞ്ഞവരൊക്കെ എവിടെ'; റൈഫിള്‍ ക്ലബ് കൊളുത്തി