Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍താര ചിത്രത്തിനിടെ കാരവനില്‍ ഒളിക്യാമറ; രാധികയുടെ ആരോപണത്തില്‍ അന്വേഷണത്തിനു സാധ്യത

മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധിക പറഞ്ഞത്

രേണുക വേണു
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (15:29 IST)
മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ കാരവനില്‍ ഒളിക്യാമറ വയ്ക്കുകയും പുരുഷന്‍മാര്‍ ആ ദൃശ്യങ്ങള്‍ കാണുന്നത് താന്‍ നേരിട്ടു കാണുകയും ചെയ്‌തെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് താന്‍ പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക വെളിപ്പെടുത്തി. എന്നാല്‍ ഈ വിഷയം സെന്‍സേഷണല്‍ ആക്കാന്‍ താല്‍പര്യമില്ലെന്നും നടി പറഞ്ഞു. രാധികയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ താരത്തില്‍ നിന്ന് പരാതി എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധിക പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാധികയുടെ വെളിപ്പെടുത്തല്‍. കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനില്‍ ഇരുന്ന് ചില പുരുഷന്‍മാര്‍ കണ്ടു. താന്‍ അതിനു ദൃക്സാക്ഷിയാണെന്നും രാധിക പറഞ്ഞു. പിന്നീട് കാരവനില്‍ വെച്ച് വസ്ത്രം മാറാന്‍ തനിക്കു പേടിയായിരുന്നെന്നും രാധിക കൂട്ടിച്ചേര്‍ത്തു. 
 
രാമലീല, ഇട്ടിമാണി, പവി കെയര്‍ ടേക്കര്‍, ഗാംബിനോസ് തുടങ്ങിയവയാണ് രാധിക സമീപകാലത്ത് അഭിനയിച്ച മലയാള സിനിമകള്‍. ഏത് സിനിമ സെറ്റില്‍ വെച്ചാണ് ഇങ്ങനെയൊരു അുഭവം ഉണ്ടായതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു, ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു

അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്

തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം

സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ല, ഒബാമയുമായി പിരിഞ്ഞോ?

അടുത്ത ലേഖനം
Show comments