'മേനേ പ്യാര്‍ കിയ'യിലൂടെ പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്
തമിഴ് ചിത്രം 'സ്റ്റാര്‍' ആണ് പ്രീതിയെ മലയാളികള്‍ക്കിടയില്‍ അടക്കം സുപരിചിതയാക്കിയത്
പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തില്‍ നായികയായാണ് പ്രീതി മലയാളത്തില്‍ അരങ്ങേറുന്നത്.
തമിഴ് ചിത്രം 'സ്റ്റാര്‍' ആണ് പ്രീതിയെ മലയാളികള്‍ക്കിടയില്‍ അടക്കം സുപരിചിതയാക്കിയത്. 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും പ്രീതി ഏറെ ആരാധകരെ നേടിയെടുത്തു.
മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'മേനേ പ്യാര്‍ കിയ' ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്. സംവിധായകനായ ഫൈസല്‍ ഫസിലുദ്ദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ഡോണ്‍പോള്‍.പി, സംഗീതം: അജ്മല്‍ ഹസ്ബുള്ള, എഡിറ്റിംഗ്: കണ്ണന്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, കലാസംവിധാനം: സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്: അരുണ്‍ മനോഹര്‍, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍ : രംഗനാഥ് രവി, സംഘട്ടനം : കലൈ കിങ്‌സണ്‍, പ്രൊജക്റ്റ് ഡിസൈനര്‍: സൗമ്യത വര്‍മ്മ, ഡിഐ : ബിലാല്‍ റഷീദ്, ഡിസ്ട്രിബൂഷന്‍ ഹെഡ് : പ്രദീപ് മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ : സവിന്‍ സാ, സ്റ്റില്‍സ് : ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍ : യെല്ലോ ടൂത്സ്, വിതരണം : സ്‌പൈര്‍ പ്രൊഡക്ഷന്‍സ്, പിആര്‍ഒ : എ.എസ് ദിനേശ്.