ജയറാം- കാളിദാസ് ചിത്രത്തിൽ നായികയായി ഇഷാനി കൃഷ്ണ!
ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ജി പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജയറാമും മകന്‍ കാളിദാസും നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമയായ ആശകള്‍ ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജയറാമും മകള്‍ മാളവികയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ജി പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സിനിമയില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണകുമാറാണ് നായിക. മലയാളത്തില്‍ ഇഷാനിയുടെ നായികയായുള്ള അരങ്ങേറ്റം സിനിമ കൂടിയാണിത്. നേരത്തെ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാന നിരവധി സിനിമകളില്‍ നായികാവേഷത്തില്‍ എത്തിയിരുന്നു. ജയറാം, കാളിദാസ് ജയറാം, ഇഷാനി കൃഷ്ണ എന്നിവരെ കൂടാതെ സായ് കുമാര്‍, അജു വര്‍ഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, സഞ്ജു ശിവറാം, ഉണ്ണിരാജ തുടങ്ങി അനവധി താരങ്ങളും സിനിമയിലുണ്ട്.