Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dhanush 54: ധനുഷിന് നായികയാകാൻ മമിത ബൈജു; ജയറാമും പ്രധാന വേഷത്തിൽ, വിഘ്‌നേശ് രാജയുടെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

ചിത്രത്തിൽ മമിത ബൈജു ആണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ട്.

Dhanush 54

നിഹാരിക കെ.എസ്

, ബുധന്‍, 9 ജൂലൈ 2025 (14:12 IST)
പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ധനുഷിന്റെ 54-ാമത്തെ സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിൽ നിന്നും വമ്പൻ താരനിര തന്നെയുണ്ടാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
 
ചിത്രത്തിൽ മമിത ബൈജു ആണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ട്. ജയറാമിനെ കൂടാതെ സുരാജ് വെഞ്ഞാറമൂടും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മമിതയുടെ കരിയറിലെ ടേണിങ് പോയിന്റ് ആകും ഈ ചിത്രമെന്നാണ് സൂചന. വിജയ്, സൂര്യ എന്നിവർക്ക് ശേഷം ധനുഷിനൊപ്പവും അഭിനയിക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് നടി ഇപ്പോൾ.
 
ചിത്രത്തിന്റെ പൂജ വ്യാഴാഴ്ച നടക്കും. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അസുരൻ, പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്.
 
അതേസമയം, കുബേരയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ധനുഷ് ചിത്രം. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്. ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി. കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Renu Sudhi: സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ, രേണുവിന്റേത് സ്വീകരണ മുറിയിലും! ന്യായീകരണവുമായി രേണു സുധി