Select Your Language

Notifications

webdunia
webdunia
webdunia
webdunia

101 ദിവസത്തെ ചിത്രീകരണം,'ജാന്‍- എ-മന്‍' സംവിധായകന്റെ 'മഞ്ഞുമ്മല്‍ ബോയ്‌സ്' വരുന്നു

Soubin Shahir

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂലൈ 2023 (15:19 IST)
സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒരുങ്ങുന്നു.101 ദിവസത്തെ ചിത്രീകരണത്തിന് ശേഷം നിര്‍മ്മാതാക്കള്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി.ജാന്‍- എ-മന്‍ സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ സിനിമ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.
 
 ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദ് ആണ് ക്യാമറയ്ക്ക് പിന്നില്‍.സുശിന്‍ ശ്യാം സംഗീതം ഒരുക്കുന്ന സിനിമയ്ക്ക് വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വില്ലത്തിയാക്കാന്‍ ആലിയ ഭട്ട്,'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍'ഫസ്റ്റ് ലുക്ക് പുറത്ത്