Webdunia - Bharat's app for daily news and videos

Install App

മാറുന്ന മലയാള സിനിമയുടെ ഭാഗമായി ജഗതിയും, അരുണ്‍ ചന്ദുവിന്റെ സോംബി സിനിമയില്‍ പ്രഫസറിന്റെ വേഷത്തില്‍

അഭിറാം മനോഹർ
ഞായര്‍, 5 ജനുവരി 2025 (15:38 IST)
Jagathy
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസതാരം ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞാടിയ താരത്തിന്റെ എഴുപത്തിനാലാം പിറന്നാളിലാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ജഗതിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
 
 നടന്‍ അജു വര്‍ഗീസാണ് ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ വീണ്ടും തിരിച്ചെത്തുന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗഗനചാരി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ ചന്ദു ഒരുക്കുന്ന സോംബി സിനിമയായ വലയിലാണ് ജഗതി ഭാഗമാകുന്നത്. കെ മധു സംവിധാനം ചെയ്ത സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി നേരത്തെ അഭിനയിച്ചിരുന്നു. വിഖ്യാതനായ സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിക്കുന്ന വിധത്തില്‍ ചക്രകസേരയില്‍ ഇരിക്കുന്ന ജഗതിയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2012 മാര്‍ച്ച് 19ന് പുലര്‍ച്ചെ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണാമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments