റെക്കോർഡുകൾ തകർക്കാൻ ദുൽഖർ; 'ഒരുങ്ങുന്നത് തീ!' ആവേശമായി ജേക്സ് ബിജോയിയുടെ വാക്കുകൾ
സകല റെക്കോർഡുകളും തകർക്കാൻ ദുൽഖർ!
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. നഹാസും ദുൽഖറും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് ഹൈപ്പ് കൂടി.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. ലോകയുടെ വിജയം ഉള്ളത് കൊണ്ട് ഫുൾ ഫോമിലാണ് ദുൽഖറെന്നും സിനിമയിലെ ചില സീനുകൾ താൻ കണ്ടുവെന്നും എല്ലാം നന്നായി വന്നിട്ടുണ്ടെന്നും ജേക്സ് ബിജോയ് പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഐ ആം ഗെയിം നഹാസിന്റെ ഒരു ഫയർ ആണ്. എല്ലാ കാര്യത്തിലും തീ പിടിച്ച പോലെ ആണ് നടത്തം. പാട്ടിന്റെ കാര്യത്തിലും, ബാക്ക് ഗ്രൗണ്ട് സ്കോർ പ്ലാൻ ചെയ്യുന്ന കാര്യത്തിലും എല്ലാം. ദുൽഖറും ഇപ്പോൾ ലോകയുടെ പോസറ്റീവ് എനർജി ഉൾക്കൊണ്ടാണ് നിൽക്കുന്നത്. എടുത്ത സീനുകൾ എല്ലാം സൂപ്പറായി വന്നിട്ടുണ്ട്. ഞാൻ രണ്ട് മൂന്ന് എപ്പിസോഡുകൾ കണ്ടു, നന്നായിട്ടുണ്ട്. ഞാൻ തള്ളുന്നതല്ല,' ജേക്സ് ബിജോയ് പറഞ്ഞു.