Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറ് ശതമാനവും കുടുംബചിത്രമാണ് ജാനകി ജാനേ:രത്തീന

janaki jaane movie

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (17:43 IST)
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജാനകി ജാനേ. ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന സമയത്ത് തന്നെയാണ് രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ്. മെയ് 12ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായിക രത്തീനയും.
'ഉയരെ ക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ രണ്ടാമത്തെ ചിത്രവുമായി ഞങ്ങള്‍ തീയറ്ററിലേക്കെത്തുകയാണ്..സൈജു കുറുപ്പും നവ്യാനായരും പ്രധാനവേഷങ്ങളിലെത്തുന്ന ജാനകി ജാനെയുടെ രചനയും സംവിധാനവും അനീഷ് ഉപാസനയാണ്.നൂറ് ശതമാനവും ഒരു കുടുംബചിത്രമായ ജാനകി ജാനേ മെയ് 12ന് റിലീസ് ആവുകയാണ്,'-രത്തീന കുറിച്ചു.
 
ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഉയരെ നാലാം വാര്‍ഷികം കഴിഞ്ഞദിവസമായിരുന്നു നിര്‍മ്മാതാക്കള്‍ ആഘോഷിച്ചത്.
 
ഗൃഹലക്ഷ്മി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എസ് ക്യൂബ് നിര്‍മ്മിച്ച് അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം അതേ അവസ്ഥ: ഡിവോഴ്സ് ഫോട്ടോഷൂട്ടിനെ പറ്റി നടി ശാലിനി