Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സൗദി വെള്ളക്ക, സംവിധായകന്റെ കുറിപ്പ് വായിക്കാം

Manju Warrier

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (11:28 IST)
50 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സൗദി വെള്ളക്ക റിലീസ് ചെയ്ത അഞ്ചുമാസം പിന്നിടുമ്പോഴും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം.ബെസ്റ്റ് ഫിലിം എന്ന ക്യാറ്റഗറിയിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
 
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകളിലേക്ക്
 
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം എന്ന ക്യാറ്റഗറിയില്‍ സൗദി വെള്ളക്ക എന്ന ഉര്‍വശി തീയേറ്റര്‍സ് നിര്‍മ്മിച്ച നമ്മുടെ ഒരു മലയാള ചിത്രം ചെന്നെത്തിയെന്ന വാര്‍ത്ത അഭിമാനത്തോടെ അറിയിക്കുന്നു.
 
കഴിഞ്ഞ ഡിസംബറില്‍ റിലീസ് ആയ ചിത്രത്തിന് 45 ദിവസത്തോളം മലയാളികള്‍ തീയേറ്ററില്‍ നല്ല കൈയ്യടികള്‍ തന്നു..
കണ്ടിറങ്ങി വന്നവര്‍ ഒത്തിരി നേരം കെട്ടി പിടിച്ചു നിന്നു...
കരഞ്ഞു... ഉമ്മ വെച്ചു... വാക്കുകളില്ലാതെ ചേര്‍ത്ത് പിടിച്ചു...
 
ഇന്ത്യയുടെ പല കോണില്‍ നിന്നുമുള്ള വലിയ വലിയ സംവിധായകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കള്‍, അഭിനേതാക്കള്‍ അങ്ങനെ അങ്ങനെ ഒരുപാട് പേര് സിനിമ കണ്ട് വിളിച്ചു...
അങ്ങനെ ഒരു കര്‍മ്മത്താല്‍ പുതിയ സൗഹൃദങ്ങള്‍....പിണക്കങ്ങള്‍.... തിരിച്ചറിവുകള്‍... പുതിയ പുതിയ ലക്ഷ്യങ്ങള്‍... ത്രസിപ്പിക്കുന്ന മാനങ്ങള്‍......
 
കഴിഞ്ഞ 5 മാസങ്ങള്‍ കൊണ്ട് ഞങ്ങള്‍ക്ക് വന്ന മെസ്സേജുകളും, കത്തുകളും, ലേഖനങ്ങളും നീണ്ട വോയിസ് മെസ്സേജുകളും, ഫേസ്ബുക്ക് കുറിപ്പുകളുമെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്..
മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജം പകരുന്നവയാണ് അതെല്ലാം..
 
നാല്പതോളം പുതുമുഖങ്ങളെ വെച്ച് ഈ സമയത്ത് ഇങ്ങനെ സിനിമ ചെയ്യാന്‍ തോന്നിപ്പിച്ച ചില ധൈര്യങ്ങളുണ്ട്...
ആ ധൈര്യത്തിന് നന്ദി 
ഒപ്പം കൂടെ നിന്നവര്‍ക്കും.
 
NB : '80' ദിവസം ഓടിയ ഓപ്പറേഷന്‍ ജാവ, '50' ദിവസം ഓടിയ സൗദി വെള്ളക്ക
'100' നായുള്ള ദാഹം ബാക്കി 
 
 
 
ഈ പണ്ടാരകാലന്‍ ഇനി ന്യൂയോര്‍ക്കിലും പോകുമോ എന്ന് ആവലാതി പെടുന്നവരോട്...
 
നല്ല കവിള്.....
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശാകുന്തളം' നിര്‍മ്മാതാവിന് ഉണ്ടാക്കിയ നഷ്ട കണക്ക്, വന്‍ പരാജയമായി സമാന്തയുടെ ചിത്രം