Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

Unni mukundan
, ചൊവ്വ, 7 മാര്‍ച്ച് 2023 (13:13 IST)
കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നനടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ഐസിയുവിൽ കയറി ബാലയുമായി നടൻ സംസാരിക്കുകയും ഡോക്ടറുടെ അരികിലെത്തി ആരോഗ്യവിവരങ്ങൾ തിരക്കുകയും ചെയ്തു. നിർമാതാവ് എൻ എം ബാദുഷ,സ്വരാജ്,വിഷ്ണുമോഹൻ,വിപിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
 
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയ്ക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24- 48 മണിക്കൂറുകൾ വേണ്ടിവരുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് പറയുന്ന വാർത്തകൾ ശരിയല്ല.അദ്ദേഹത്തിൻ്റെ സഹോദരനും സംവിധായകനുമായ ശിവ ബാലയെ കാണാൻ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ബാദുഷ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actor Bala: നടന്‍ ബാല ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്