Janaki V vs State Of Kerala Trailer: ജാനകിക്കു വേണ്ടി വാദിക്കാന്‍ അഡ്വക്കേറ്റ് ഡേവിഡ് ആബല്‍ ഡോണോവന്‍; ജെ.എസ്.കെ ട്രെയ്‌ലര്‍ കാണാം
ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്
Suresh Gopi - JSK Trailer
Janaki V vs State Of Kerala Trailer: സുരേഷ് ഗോപിയെ നായകനാക്കി പ്രവിന്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ (JSK) ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സുരേഷ് ഗോപിയുടെ രംഗങ്ങള്‍ തന്നെയാണ് ശ്രദ്ധാകേന്ദ്രം.
ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയെന്ന് ട്രെയ്‌ലറില്‍ കാണിക്കുന്നു. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ട്രെയ്‌ലറില്‍ ഒരിടത്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നു സുരേഷ് ഗോപി പറയുന്നുണ്ട്. ചിത്രത്തില്‍ ജാനകി എന്നു ഉപയോഗിക്കുന്നതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജാനകി വി. എന്നാക്കിയത്. ജാനകി എന്നു പറയുന്ന ഭാഗങ്ങളില്‍ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ആക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.