Select Your Language

Notifications

webdunia
webdunia
webdunia
webdunia

JSK Release: സുരേഷ് ഗോപി ചിത്രം ജെ.എസ്.കെ വ്യാഴാഴ്ച തിയറ്ററുകളില്‍

സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ജെ.എസ്.കെ റിലീസ് നീണ്ടുപോയത്

JSK Releasing on July 17, JSK Releasing Date, Janaki, JSK, JSK Janaki controversy, Suresh Gopi, JSK, Janaki Versus State of Kerala, Janaki versus State of Kerala JSK Case, JSK Review, ജെ.എസ്.കെ, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള, സുരേഷ് ഗോപി

രേണുക വേണു

Kochi , തിങ്കള്‍, 14 ജൂലൈ 2025 (08:41 IST)
JSK Releasing on July 17

JSK Release: സുരേഷ് ഗോപിയെ നായകനാക്കി പ്രവിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' ജൂലൈ 17 വ്യാഴാഴ്ച തിയറ്ററുകളില്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. 
 
സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ജെ.എസ്.കെ റിലീസ് നീണ്ടുപോയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനനുസരിച്ച് ചിത്രത്തിന്റെ പേരിലും ചില ഭാഗങ്ങളിലും അണിയറപ്രവര്‍ത്തകര്‍ മാറ്റം വരുത്തി. പുതുക്കിയ പതിപ്പിനു സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചതോടെയാണ് റിലീസിനു വഴിയൊരുങ്ങിയത്. 
 
ചിത്രത്തില്‍ നടി അനുപമ പരമേശ്വരന്‍ ആണ് ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ സുപ്രധാന ഭാഗമായ കോടതി രംഗത്തില്‍ ഈ കഥാപാത്രത്തെ ജാനകി എന്നു പേരെടുത്ത് വിളിക്കുന്നുണ്ട്. ജാനകി എന്നു വിളിക്കുന്ന ഈ ഭാഗങ്ങള്‍ മ്യൂട്ട് ചെയ്താണ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി അയച്ചിരിക്കുന്നത്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ 'ജാനകി' മ്യൂട്ട് ചെയ്തിരിക്കുന്നത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ പേരിനൊപ്പമുള്ള സബ്ടൈറ്റില്‍. ഇതില്‍ ജാനകി എന്നതിനൊപ്പം 'വി' കൂടി ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു